Connect with us

Sedition law

വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം: ശക്തമായി പ്രതികരിച്ച് റോഹിംഗ്ടണ്‍ നരിമാന്‍

രാജ്യദ്രോഹക്കുറ്റ നിയമം പൂര്‍ണമായും എടുത്ത് മാറ്റേണ്ട സമയമായി

Published

|

Last Updated

മുംബൈ |  ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി തുറങ്കലിലടക്കുന്ന നടപടിക്കെതിരെ ശക്തമായി പ്രതികരിച്ച് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍. രാജ്യദ്രോഹക്കുറ്റ നിയമം പൂര്‍ണമായും എടുത്ത് മാറ്റേണ്ട സമയമായെന്ന് നരിമാന്‍ പറഞ്ഞു. അക്രമത്തില്‍ കലാശിക്കാത്ത പക്ഷം, ആളുകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം അംഗീകരിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ ഡി എം ഹാരിഷ് സ്‌കൂള്‍ ഓഫ് ലോയില്‍ ഒരു പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരിമാന്‍ പ്രസംഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബാര്‍ & ബെഞ്ച് എന്ന ലീഗല്‍ ന്യൂസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.

അഭിപ്രായ സ്വാതന്ത്യത്തിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും അതേസമയം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ അധികാരികള്‍ നടപടി എടുക്കാതിരിക്കുകയാമാണ്. നമ്മെ ഭരിക്കുന്ന പാര്‍ട്ടിയിലെ ഉയര്‍ന്ന തട്ടുകളെല്ലാം വിദ്വേഷ പ്രസംഗങ്ങള്‍ക്ക് നേരെ മൗനം പാലിക്കുക മാത്രമല്ല, അതിനെ അംഗീകരിക്കുക കൂടി ചെയ്യുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തിരുവനന്തപുരത്ത് വെച്ച് നടത്തിയ ‘വിദ്വേഷപ്രസംഗം ഭരണഘടനാ വിരുദ്ധമാണ്’ എന്ന പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട്, ‘ഇത് കേള്‍ക്കുന്നത് ആശ്വാസകരമാണ്, അല്‍പം വൈകിയെങ്കിലും എന്നും നരിമാന്‍ പറഞ്ഞു.

യു എ പി എ നിയമത്തിന് കീഴിലെ രാജ്യദ്രോഹമടക്കമുള്ള 124എ വകുപ്പ് റദ്ദാക്കണമെന്ന് മുമ്പും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ സുപ്രീംകോടതി ഇടപെടല്‍ ആവശ്യമാണെന്നും വിരമിച്ചതിന് ശേഷം നടത്തിയ ഒരു പ്രസ്താവനയില്‍ നരിമാന്‍ പറഞ്ഞിരുന്നു.

,

---- facebook comment plugin here -----

Latest