Connect with us

Malappuram

സര്‍ഗാത്മക മുന്നേറ്റങ്ങള്‍ക്ക് വിപ്ലവങ്ങള്‍ സൃഷ്ടിക്കാനാകും: ഖലീലുല്‍ ബുഖാരി തങ്ങള്‍

മഅ്ദിന്‍ ദഅവാ ഫെസ്റ്റിന് തുടക്കമായിമഅദിന്‍ ദഅവാ ഫെസ്റ്റിന് തുടക്കമായി

Published

|

Last Updated

മലപ്പുറം | കലയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക വഴി വലിയ സര്‍ഗാത്മക വിപ്ലവങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. മഅ്ദിന്‍ കോളജ് ഓഫ് ഇസ്‌ലാമിക് ദഅ്‌വ  സംഘടിപ്പിച്ച ആര്‍ട്ട് ഫെസ്റ്റ് ‘സര്‍ഗോത്സവ്-22’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് പല ഫാസിസ്റ്റ് അതിക്രമങ്ങളെയും മറികടക്കാന്‍ കലാത്മകതക്ക് സാധിച്ചിട്ടുണ്ടെന്നും പുതിയ തലമുറ കലക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ചു. മഅ്ദിന്‍ മാനേജര്‍ എം ദുല്‍ഫുഖാറലി സഖാഫി പതാക ഉയര്‍ത്തി. സയ്യിദ് നിയാസ് അല്‍ ബുഖാരി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ജംഷീര്‍ അംജദി ഉള്ളണം, ഇര്‍ഫാന്‍ സഖാഫി, മിഖ്‌ദാദ് അദനി മാറഞ്ചേരി, അസ്‌ലം അഹ്‌സനി അഗത്തി, ശഹീര്‍ അനസ്, റഊഫ് പാണക്കാട് എന്നിവര്‍ പ്രസംഗിച്ചു.  മൂന്നുദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റില്‍ ഓപ്പണ്‍ കോര്‍ട്ട്, ഐഡിയല്‍ ഡിബേറ്റ്, മീറ്റ് ദ പ്രസ്, സൂഫീഗീതം തുടങ്ങി നൂറ്റിപ്പത്ത് മത്സരയിനങ്ങളില്‍ ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും.

Latest