Connect with us

National

രാജ്യത്ത് 14,146 പേര്‍ക്ക് കൂടി കൊവിഡ്; ഏഴ് മാസത്തിനിടെ ഏറ്റവും കുറവ്

19,788 പേര്‍ കൂടി സുഖം പ്രാപിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 14,146 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏഴു മാസത്തിനിടെ ഏറ്റവും കുറവ് പ്രതിദിന കേസാണിത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,40,67,719 ആയി. കഴിഞ്ഞ ദിവസമുണ്ടായ 144 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,52,124 ആയി.

19,788 പേര്‍ കൂടി സുഖം പ്രാപിച്ചു. ആകെ രോഗമുക്തരായവരുടെ എണ്ണം 3,34,19,749 ആയി. 98.10 ശതമാനമാണ് രോഗമുക്തി നിരക്ക്.

---- facebook comment plugin here -----

Latest