Connect with us

National

ന്യൂഡല്‍ഹിയില്‍ കൊവിഡ് കുതിച്ചുയരുന്നു; 81 ശതമാനത്തില്‍ ഏറെയും ഒമിക്രോണ്‍ ബാധിതര്‍

നിലവില്‍ ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക് 6.46 ശതമാനമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | ഒരു ഇടവേളക്ക് ശേഷം രാജ്യതലസ്ഥാനത്ത് കൊവിഡ് കൊവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ ഉയരുന്നു. പുതിയ കേസുകളില്‍ 81 ശതമാനവും ഒമിക്രോണ്‍ ബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,099 പേര്‍ക്കാണ ഡല്‍ഹിയില്‍ കൊവിഡ് സഥിരീകരിച്ചത. മൂന്ന് ദിവസത്തിനുള്ളില്‍ പതിനായിരത്തില്‍ അധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചുകഴിഞ്ഞു.

പുതുതായി രോഗബാധിതരാകുന്നതില്‍ 81 ശതമാനത്തില്‍ ഏറെയും ഒമിക്രോണ്‍ ബാധിതരാണെന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. ഡിസംബര്‍ 30,31 ദിവസങ്ങളില്‍ ജിനോം സീക്വന്‍സിംഗ് നടത്തിയ സാംപിളുകളിലാണ് ഇത്രയും കൂടുതല്‍ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്.

നിലവില്‍ ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക് 6.46 ശതമാനമാണ്. കഴിഞ്ഞ മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് പോസിറ്റിവിറ്റി നിരക്ക് ഇത്രയും ഉയരത്തില്‍ എത്തുന്നത്. മെയ് 18ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗനിരക്കും ഇന്നലെയാണ് രേഖപ്പെടുത്തിയത്.

രാജ്യത്ത് ഇതുവരെ 1,700 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 510 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിലാണ് കൂടുതല്‍ രോഗികള്‍.

Latest