Connect with us

National

കൊവിഡ് കണക്ക് ഉയര്‍ന്നു തന്നെ; രാജ്യത്ത് ഇന്നലെ എണ്ണായിരത്തില്‍ അധികം രോഗ ബാധിതര്‍

രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ 40,370 ആയി ഉയര്‍ന്നു. ഇത് രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ 0.09 ശതമാനമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 8,329 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലത്തേതിനേക്കാള്‍ 745 കേസുകളാണ് ഇന്ന് അധികം റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,216 കോവിഡ് രോഗികള്‍ രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 4,26,48,308 ആയി ഉയര്‍ന്നു. രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ 40,370 ആയി ഉയര്‍ന്നു. ഇത് രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ 0.09 ശതമാനമാണ്.

ഇന്നലെ 3,44,994 പരിശോധനകള്‍ നടത്തിയപ്പോള്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.41 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.75 ശതമാനമാണ്. രോഗമുക്തി നിരക്ക് 98.69 ശതമാനമാണ്.

രാജ്യവ്യാപകമായ വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ രാജ്യം ഇതുവരെ 194.92 കോടിയിലധികം (1,94,92,71,111) വാക്‌സിന്‍ ഡോസുകള്‍ നല്‍കി. 2,49,83,454 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. എല്ലാ ഗുണഭോക്താക്കള്‍ക്കും ഇതുവരെ 3,84,33,658 മുന്‍കരുതല്‍ ഡോസുകള്‍ നല്‍കിയതായും മന്ത്രാലയം അറിയിച്ചു.

രാജ്യത്തുടനീളം കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന്, മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പുതിയ കോവിഡ് കേസുകളുടെ ക്ലസ്റ്ററുകള്‍ നിരീക്ഷിക്കാനും ഉചിതമായ നടപടികള്‍ സ്വീകരിക്കാനും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

Latest