Connect with us

up election

കൊവിഡ് വ്യാപനം: യു പി തിരഞ്ഞെടുപ്പ് മാറ്റില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം യു പി സന്ദര്‍ശിച്ചിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഒമിക്രോണ്‍ വകഭേദം അടക്കം കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റില്ലെന്ന് അറിയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് മുന്‍നിശ്ചയിച്ച പ്രകാരം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പി, സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബഹുജന്‍ സമാജ് പാര്‍ട്ടി അടക്കമുള്ളവരുടെയെല്ലാം അഭിപ്രായം ഇതാണ്.

അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം യു പി സന്ദര്‍ശിച്ചിരുന്നു. എല്ലാ പാര്‍ട്ടികളും ചൂണ്ടിക്കാട്ടിയ നിര്‍ദേശങ്ങള്‍ പരിഗണിച്ച് തിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.