Connect with us

Covid India

24 മണിക്കൂറിനിടെ രാജ്യത്തെ കൊവിഡ് കേസുകള്‍ 6% കുറഞ്ഞു

ഇന്നലെ സ്ഥിരീകരിച്ചത് 2.35 ലക്ഷം കേസുകളും 871 മരണങ്ങളും

Published

|

Last Updated

ന്യൂഡല്‍ഹി ഉയര്‍ന്ന് നില്‍ക്കുന്ന രാജ്യത്തെ കൊവിഡ് കേസുകള്‍ ചെറിയ അളവില്‍ കുറയുന്നു. 24 മണിക്കൂറിനിടെ 2.35 ലക്ഷം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആറ് ശതമാനത്തിന്റെ കുറവാണ് കാണിച്ചിരിക്കുന്നത്. ഇന്നലെ 871 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇതില്‍ 258 കേസുകള്‍ കേരളത്തില്‍ നേരത്തെ സംഭവിച്ച കൊവിഡ് മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ്.

രാജ്യത്ത് ആകെ 4.93 ലക്ഷം കൊവിഡ് മരണങ്ങളാണ് ഇതിനകം ഉണ്ടായത്. 93.89 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്. രാജ്യത്തെ 400 ജില്ലകളില്‍ പത്ത് ശതമാനത്തിന് മുകളിലാണ് ടി പി ആര്‍. 95 ശതമാനം പേര്‍ ഫസ്റ്റ് ഡോസ് വാക്‌സിനും 74 ശതമാനം പേര്‍ സെക്കന്‍ഡ് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.

 

Latest