Connect with us

National

രാജ്യത്ത് 9,216 പേര്‍ക്ക് കൂടി കൊവിഡ്; ഇന്നലത്തേതിനേക്കാള്‍ 5.6ശതമാനം കുറവ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 391 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് 9,216 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് ഇന്നലത്തെ കൊവിഡ് കേസുകളെ അപേക്ഷിച്ച് 5.6 ശതമാനം കുറവാണ്. ഇതോടെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 3,46,15,757 ആയി. സജീവ കേസുകളുടെ എണ്ണം 99,976 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ 4,700, മഹാരാഷ്ട്രയില്‍ 796, തമിഴ്നാട്ടില്‍ 715, പശ്ചിമ ബംഗാളില്‍ 657, കര്‍ണാടകയില്‍ 363 എന്നിങ്ങനെയാണ് കൊവിഡ് കേസുകളുടെ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 391 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4,70,115 ആയി ഉയര്‍ന്നു. ഇന്ത്യയുടെ കൊവിഡ് മുക്തി നിരക്ക് ഇപ്പോള്‍ 98.35 ശതമാനമാണ്. കര്‍ണാടകയില്‍ രണ്ട് കേസുകള്‍ കണ്ടെത്തിയതോടെ ഇന്ത്യയും ആദ്യമായി ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 

Latest