Connect with us

National

രാജ്യത്ത് 8,488 പേര്‍ക്ക് കൂടി കൊവിഡ്; 249 മരണം

രാജ്യവ്യാപകമായി നടത്തുന്ന വാക്‌സിനേഷന്‍ ഡ്രൈവില്‍ ഇതുവരെ 116 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് 8,488 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 3,45,18,901 ആയി. ഇത് 538 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 249 കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി. ഇതോടെ മൊത്തം മരണങ്ങള്‍ 4,65,911 ആയി.

ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 1,18,443 ആണ്. ഇത് 534 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. പുതിയ കൊവിഡ് അണുബാധകളുടെ പ്രതിദിന വര്‍ധനവ് 45 ദിവസങ്ങളില്‍ 20,000 ത്തില്‍ താഴെയാണ്. രാജ്യവ്യാപകമായി നടത്തുന്ന വാക്‌സിനേഷന്‍ ഡ്രൈവില്‍ ഇതുവരെ 116 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.