Connect with us

National

രാജ്യത്ത് 7,579 പേര്‍ക്ക് കൂടി കൊവിഡ്; 236 മരണം

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 543 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് 7,579 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 3,45,26,480 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 543 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 236 പുതിയ കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി. ഇതോടെ മൊത്തം മരണങ്ങള്‍ 4,66,147 ആയി.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.79 ശതമാനമായി രേഖപ്പെടുത്തി. കഴിഞ്ഞ 50 ദിവസമായി ഇത് രണ്ട് ശതമാനത്തില്‍ താഴെയാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്കും 0.93 ശതമാനമായി രേഖപ്പെടുത്തി. കഴിഞ്ഞ 60 ദിവസമായി ഇത് രണ്ട് ശതമാനത്തില്‍ താഴെയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.