Connect with us

National

രാജ്യത്ത് 18,795 പേര്‍ക്ക് കൂടി കൊവിഡ്; 179 മരണം

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത 18,795 പ്രതിദിന കേസുകളില്‍ 11,699 കേസുകളും കേരളത്തില്‍ നിന്നാണ്. 58 മരണങ്ങളും തിങ്കളാഴ്ച കേരളത്തില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി| കഴിഞ്ഞ 24 മണിക്കൂറിനിടെ 18,795 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 201 ദിവസങ്ങള്‍ക്കു ശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് താഴെയാകുന്നത്. 179 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ 2,99,620 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത 18,795 പ്രതിദിന കേസുകളില്‍ 11,699 കേസുകളും കേരളത്തില്‍ നിന്നാണ്. 58 മരണങ്ങളും തിങ്കളാഴ്ച കേരളത്തില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തു.

കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, മിസോറം തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. 26,030 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,29,58,002 ആയി. 447,373 ആണ് ആകെ മരിച്ചവരുടെ എണ്ണം. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.89 ശതമാനത്തില്‍ താഴെയായി.