Connect with us

National

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7,189 പേര്‍ക്ക് കൂടി കൊവിഡ്; 387 മരണം

വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രാജ്യത്ത് 415 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7,189 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ കൊവിഡ് ബാധിച്ച് 77,032 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 387 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 4,79,520 ആയി.

വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രാജ്യത്ത് 415 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 115 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. 0.6 ശതമാനമാണ് രാജ്യത്തെ കൊവിഡ് സ്ഥിരീകരണ നിരക്ക്. എന്നാല്‍ രാജ്യത്തെ 20 ജില്ലകളില്‍ രോഗ സ്ഥിരീകരണ നിരക്ക് അഞ്ചുശതമാനത്തിനും 10 ശതമാനത്തിനും ഇടയിലാണ്. രണ്ടുജില്ലകളില്‍ ഇത് 10 ശതമാനത്തിന് മുകളിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.