Connect with us

National

ജനപ്രതിനിധികളുടെ വിവാദപ്രസംഗങ്ങള്‍: അധിക നിയന്ത്രണം ആവശ്യമില്ലെന്ന് സുപ്രീം കോടതി

അഭിപ്രായപ്രകടനവും വിദ്വേഷ പ്രസംഗവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഭിന്നവിധിയില്‍ ജസ്റ്റിസ് നാഗരത്ന

Published

|

Last Updated

ന്യൂഡല്‍ഹി| പൗരന്റെ അഭിപ്രായ പ്രകടനത്തിനുമേല്‍ അധിക നിയന്ത്രണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ അനുച്ഛേദം 19(2)ന് കീഴില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തന്നെ ഇക്കാര്യത്തില്‍ പര്യാപ്തമാണെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭിന്നവിധിയില്‍ വിധിച്ചു. ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനും ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം, ബി.വി നാഗരത്ന എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതില്‍ ജസ്റ്റിസ് നാഗരത്നയാണ് വ്യത്യസ്ത വിധി എഴുതിയത്. തിങ്കളാഴ്ച നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലും ഇവര്‍ ഭിന്നവിധിയെഴുതിയിരുന്നു.

മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ വിവാദ പ്രസ്താവനകള്‍ ഭരണഘടനാ ലംഘനമായി കാണാനാവില്ലെന്നാണ് ഭൂരിപക്ഷവിധി. പ്രസംഗങ്ങള്‍ക്ക് ഭരണഘടനയിലുള്ള നിയന്ത്രണങ്ങള്‍ തന്നെ മതിയാകും. അഭിപ്രായ പ്രകടനങ്ങള്‍ സര്‍ക്കാറിന്റെ ആകെ നിലപാടായി കരുതാനാകില്ലെന്നും വിധിയില്‍ പറയുന്നു. ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങള്‍ തടയാന്‍ മാര്‍ഗരേഖ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് കോടതിയുടെ പരിഗണനയ്ക്കു വന്നത്. അഭിപ്രായപ്രകടനവും വിദ്വേഷ പ്രസംഗവും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ജസ്റ്റിസ് നാഗരത്നയുടെ ഭിന്നവിധി.

 

---- facebook comment plugin here -----

Latest