Connect with us

Kerala

കരാര്‍ മൂന്ന് വര്‍ഷത്തേക്ക് നീട്ടി; ഇവാന്‍ വുകൊമാനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായി തുടരും

2025 വരെ ഇവാന്‍ ബ്ലാസ്റ്റേഴ്‌സില്‍ തുടരും.

Published

|

Last Updated

കൊച്ചി  | ഇവാന്‍ വുകൊമാനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി തുടരും. ക്ലബുമായുള്ള കരാര്‍ മൂന്ന് വര്‍ഷത്തേക്കാണ് നീട്ടിയിരിക്കുന്നത്. ഇതോടെ 2025 വരെ ഇവാന്‍ ബ്ലാസ്റ്റേഴ്‌സില്‍ തുടരും. സമൂഹമാധ്യമങ്ങളിലൂടെ ബ്ലാസ്റ്റേഴ്‌സ് ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ചുമതലയേറ്റ ഇവാന്‍ ബ്ലാസ്റ്റേഴ്‌സിനെ ഐഎസ്എല്‍ ഫൈനലിലെത്തിച്ചിരുന്നു. ഫൈനലില്‍ ഹൈദരാബാദ് എഫ്‌സിയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടങ്ങിയെങ്കിലും മികച്ച കളിയാണ് ഇവാനു കീഴില്‍ ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്. ഇവാന്‍ ക്ലബില്‍ തുടരുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇന്നാണ് അതില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്

 

---- facebook comment plugin here -----

Latest