Connect with us

Kerala

ഭരണഘടനാ അധിക്ഷേപം; സജി ചെറിയാനെതിരെ കേസെടുത്തു

കീഴ്‌വായ്പുര്‍ പോലീസാണ് കേസെടുത്തത്. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശത്തെ തുടര്‍ന്നാണിത്.

Published

|

Last Updated

മല്ലപ്പള്ളി | ഭരണഘടനയെ അധിക്ഷേപിച്ചതില്‍ സജി ചെറിയാനെതിരെ കേസ്. കീഴ്‌വായ്പുര്‍ പോലീസാണ് കേസെടുത്തത്. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശത്തെ തുടര്‍ന്നാണിത്. ദേശീയ ചിഹ്നങ്ങളെയും പ്രതീകങ്ങളെയും അപമാനിച്ച കുറ്റത്തിനാണ് കേസ്. പരമാവധി മൂന്ന് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഭരണഘടനാ അധിക്ഷേപത്തില്‍ സജി ചെറിയാനെതിരെ നിലവില്‍ നിരവധി ഹരജികള്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

ഞായറാഴ്ച പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ സി പി എം പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ബ്രിട്ടീഷുകാര്‍ പറഞ്ഞത് ഇന്ത്യക്കാര്‍ എഴുതിവെച്ചതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള പരാമര്‍ശങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായത്.

 

 

Latest