Connect with us

National

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്

മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കായി വിവിധ സംസ്ഥാനങ്ങളില്‍ സജീവമാണ് രമേശ് ചെന്നിത്തല.

Published

|

Last Updated

ന്യൂഡല്‍ഹി |  കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും, ശശി തരൂരും മാത്രമാണ് മത്സര രംഗത്ത് ഉള്ളത്. അതേ സമയം മത്സരത്തില്‍ നിന്നും പിന്‍മാറുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ തരൂര്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഗുജറാത്തിലും, മുംബൈയിലും പ്രചാരണത്തിനെത്തിയ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് വലിയ പിന്തുണയാണ് പിസിസികള്‍ നല്‍കിയത്. പരസ്യ പിന്തുണ അറിയിക്കരുതെന്ന തിരഞ്ഞെടുപ്പ് സമിതിയുടെ നിര്‍ദ്ദേശം അവഗണിച്ചാണ് നേതാക്കള്‍ ഖാര്‍ഗെക്ക് സ്വീകരണം ഒരുക്കിയത്. ഖാര്‍ഗെ ഇന്ന് ഹൈദരബാദിലും, വിജയവാഡയിലും പ്രചാരണം നടത്തും.

അതേ സമയം ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാകും തരൂരിന്റെ പ്രചാരണം. മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കായി വിവിധ സംസ്ഥാനങ്ങളില്‍ സജീവമാണ് രമേശ് ചെന്നിത്തല. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ആന്ധ്രയിലും തെലങ്കാനയിലും തമിഴ്‌നാട്ടിലും അദ്ദേഹം ഖാര്‍ഗെക്കൊപ്പം പ്രചാരണം നടത്തും.പിസിസി അധ്യക്ഷന്‍മാരടക്കം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതിനെതിരെ തരൂര്‍ വിഭാഗം ഹൈക്കമാന്‍ഡിന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.

 

Latest