Connect with us

National

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധന ഇന്ന്

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍ , കെ എന്‍ ത്രിപാഠി എന്നിവരാണ് നിലവില്‍ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്

Published

|

Last Updated

ന്യൂഡല്‍ഹി |  കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലേക്കുള്ള നാമ നിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. വൈകിട്ടോടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാകും. ഇതിന് ശേഷമെ അംഗീകരിക്കപ്പെട്ട പത്രികകള്‍ ഏതെന്ന് വ്യക്തമാകു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍ , കെ എന്‍ ത്രിപാഠി എന്നിവരാണ് നിലവില്‍ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ഖാര്‍ഗെ പതിനാലും തരൂര്‍ അഞ്ചും പത്രികകളാണ് സമര്‍പ്പിച്ചത്. ഇന്ന് മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകത്തില്‍ സന്ദര്‍ശനം നടത്തുന്ന ശശി തരൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും.

സംസ്ഥാനങ്ങളിലെ വോട്ടര്‍മാരായ നേതാക്കളുമായി തരൂര്‍ കൂടി കാഴ്ച നടത്തും. അതേസമയം ഇരട്ടപദവി പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ സ്ഥാനം രാജിവെച്ചേക്കുമെന്നാണ് സൂചന. നെഹ്‌റു കുടുംബത്തിന്റേയും ഹൈക്കമാന്‍ഡിന്റേയും പിന്തുണയോടെ മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേക്ക് വിമത വിഭാഗമായ ജി23ന്റെ പിന്തുണയും ലഭിച്ചിട്ടുണ്ട്. മത്സര രംഗത്തുണ്ടാകുമെന്ന് കരുതിയ മനീഷ് തിവാരിയും സംഘവും ഖാര്‍ഗ്ഗേക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.