Connect with us

V D Satheeshan

കോണ്‍ഗ്രസ് സന്തുലിതം; കോടിയേരിക്ക് വി ഡി സതീശന്റെ മറുപടി

കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്ന അദ്ദേഹം സ്വയം കണ്ണാടി നോക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

കൊച്ചി | കോടിയേരിയുടെ ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോടിയേരി ബാലകൃഷ്ണന്‍ വര്‍ഗീയത പറയാന്‍ മുഖ്യമന്ത്രിയുമായി മത്സരിക്കുകയാണ് എന്ന് അദ്ദേഹം പരിഹസിച്ചു. കോടിയേരി പാഷാണം വര്‍ക്കിയെ പോലെ മൂന്നാം കിട വര്‍ത്തമാനം പറയുകയാണ്. പച്ചയ്ക്ക് വര്‍ഗീയത പറയുകയാണ് അദ്ദേഹം ചെയ്യുന്നത്. കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്ന അദ്ദേഹം സ്വയം കണ്ണാടി നോക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

തരാതരം പോലെ വര്‍ഗീയത പറയുകയാണ് കോടിയേരി. വര്‍ഗീയതയ്ക്ക് വെള്ളവും വളവും നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനാണ് സി പി ഐ എം ശ്രമം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് സന്തുലിതമാണെന്നും എല്ലാ മത വിഭാഗങ്ങള്‍ക്കും പരിഗണന നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ആരോപണം ഉന്നയിക്കുന്ന കോടിയേരി സി പി ഐ എമ്മില്‍ പിണറായി സെക്രട്ടറിയും വി എസ് മുഖ്യമന്ത്രിയും ആയി ഇരുന്നിട്ടുണ്ടെന്ന കാര്യം മറക്കരുത്. അന്ന് കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Latest