Connect with us

kodenchery love marriage

ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും ശ്രമിക്കുന്നു: മന്ത്രി റിയാസ്

കോടഞ്ചേരി മിശ്രവിവാഹം: പ്രതിപക്ഷ ഇടപെടല്‍ രാഷ്ട്രീയ ലക്ഷ്യംവെച്ച്

Published

|

Last Updated

കോഴിക്കോട് | കോടഞ്ചേരിയിലെ മിശ്രവിവാഹം ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും ഉപയോഗിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രാഷ്ട്രീയ ലക്ഷ്യംവെച്ച് വിവാദമുണ്ടാക്കലാണ് ഇവരുടെ ലക്ഷ്യം. പെട്രോള്‍, ഡീസല്‍ തുടങ്ങിയ വിലവര്‍ധനവടക്കുമുള്ള ജനകീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം മാത്രമാണ് ലൗ ജിഹാദെന്നും മന്ത്രി പറഞ്ഞു.

കോടഞ്ചേരി വിഷയവുമായി ബന്ധപ്പെട്ട് സി പി എം ഇന്നലെ സ്ഥലത്ത് വിശദീകരണ യോഗം നടത്തിയിരുന്നു. പ്രതിപക്ഷം നടത്തുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കുകയായിരുന്നു ലക്ഷ്യം. കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചതായി സി പി എം നേതാക്കള്‍ പറഞ്ഞിരുന്നു.

 

 

---- facebook comment plugin here -----

Latest