Connect with us

Eranakulam

മഹാരാജാസ് കോളേജിലെ സംഘർഷം; നാലുപേര്‍ അറസ്റ്റില്‍

പ്രതികൾക്ക് എതിരെ എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു

Published

|

Last Updated

കൊച്ചി | എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർഥി സംഘടനകൾ തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേർ അറസ്റ്റിൽ. കെഎസ്‍യു യൂണിറ്റ് പ്രസിഡന്‍റ് അതുല്‍, എസ്എഫ്ഐ പ്രവര്‍ത്തകന്‍ അനന്ദു, വിദ്യാര്‍ത്ഥി മാലിക്ക്, പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരാണ് അറസ്റ്റിലായത്.

ഇവർക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഡിസിപി എസ് ശശിധരൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംഘർഷത്തെ തുടർന്ന് കോളജ് അടച്ചിടാൻ കൗൺസിൽ തീരുമാനിച്ചു. സർവകക്ഷി യോഗവും വിളിക്കും.

ബുധനാഴ്ചയാണ് മഹാരാജാസ് കോളജിൽ എസ് എഫ് ഐ – കെ എസ് യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു. കോളജിലെ രണ്ട് വിദ്യാർഥിനികളോട് അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട പരാതിയിന്മേലുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.