Connect with us

National

നടത്തുന്നത് കോര്‍പ്പറേറ്റുകള്‍ക്കായുള്ള മത്സരം; കേരള സര്‍ക്കാരിനും പ്രതിപക്ഷത്തിനും നിര്‍മല സീതാരാമന്റെ വിമര്‍ശനം

'കോണ്‍ഗ്രസ് വിഴിഞ്ഞം പദ്ധതിക്കായി കോര്‍പ്പറേറ്റുകളെ ക്ഷണിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയില്ല.'

Published

|

Last Updated

ന്യൂഡല്‍ഹി | വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ പരിഹസിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സൗഹൃദ മത്സരങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് പാര്‍ലിമെന്റില്‍ സംസാരിക്കവേ നിര്‍മല സീതാരാമന്‍ ആരോപിച്ചു. കോണ്‍ഗ്രസ് വിഴിഞ്ഞം പദ്ധതിക്കായി കോര്‍പ്പറേറ്റുകളെ ക്ഷണിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയില്ല. കോര്‍പ്പറേറ്റുകള്‍ക്കെതിരെ വാദിക്കുന്നവര്‍ കേരളത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കായി സൗഹൃദ മത്സരത്തിലാണെന്നും മന്ത്രി പറഞ്ഞു.

രാജ്യസഭയില്‍ ധനവിനിയോഗ ബില്ലിനിടെ നടന്ന ചര്‍ച്ചയിലാണ് നിര്‍മല സീതാരാമന്റെ പരിഹാസം. വിഴിഞ്ഞം പദ്ധതിക്കായി അദാനി രംഗത്തു വന്നപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വാഗതം ചെയ്തു. പിന്നീട് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പദ്ധതി റദ്ദാക്കാന്‍ തയ്യാറായില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.