Connect with us

Kerala

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തെരുവുനായ കടിച്ചുവലിച്ചതായി പരാതി

Published

|

Last Updated

മലപ്പുറം | മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തെരുവുനായ കടിച്ചുവലിച്ചതായി പരാതി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമുള്ള അവയവ അവശിഷ്ടങ്ങള്‍ മോര്‍ച്ചറിക്ക് പുറത്ത് കവറില്‍ കെട്ടിവച്ചിരുന്നു. ഇതാണ് നായ കടിച്ച് വലിച്ചത്. നാട്ടുകാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിട്ടിരുന്നു.

അതേസമയം, പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹാ വശിഷ്ടങ്ങള്‍ കവറിലാക്കി മോര്‍ച്ചറിക്ക് പുറത്ത് വക്കാറില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മുറി വൃത്തിയാക്കിയപ്പോള്‍ ഒഴിവാക്കിയ തുണിയും പഞ്ഞിയും ചെരുപ്പും അടക്കമുള്ള മാലിന്യങ്ങള്‍ നശിപ്പിക്കാന്‍ പ്ലാസ്റ്റിക് കവറില്‍ ശേഖരിച്ച് വച്ചതാണെന്നാണ് ഡി എം ഒ വ്യക്തമാക്കുന്നു.