Connect with us

Kerala

ഭൂപരിധി ലംഘിച്ച് ഭൂമി കൈവശം വച്ചെന്ന പരാതി; പി വി അന്‍വര്‍ എം എല്‍ എക്ക് നോട്ടീസ്

Published

|

Last Updated

കോഴിക്കോട് | ഭൂപരിധി ലംഘിച്ച് ഭൂമി കൈവശം വച്ചെന്ന പരാതിയില്‍ പി വി അന്‍വര്‍ എം എല്‍ എക്ക് നോട്ടീസ്. താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനാണ് നോട്ടീസ് അയച്ചത്. നാളെ രാവിലെ 11ന് ഹാജരാവണം.

ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പി വി അന്‍വറും കുടുംബവും കൈവശം വച്ചിരിക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചക്കകം വ്യക്തമാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോര്‍ഡിനേറ്റര്‍ കെ വി ഷാജിയുടെ കോടതിയലക്ഷ്യ ഹരജിയിലായിരുന്നു കോടതി നടപടി.

 

Latest