Connect with us

Kerala

കെ എസ് ആർ ടി സി ബസിൽ പീഡന ശ്രമമെന്ന് പരാതി; യുവാവ് കസ്റ്റഡിയിൽ

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

Published

|

Last Updated

മലപ്പുറം | കെ എസ് ആര്‍ ടി ബസില്‍ പീഡന ശ്രമമെന്ന യുവതിയുടെ പരാതിയെ തുടർന്ന് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് നിന്ന് പത്തനംതിട്ടയിലേക്ക് പോയ ബസിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

വളാഞ്ചേരി പോലീസ് ആണ് കണ്ണൂർ സ്വദേശി ശംസുദ്ദീനെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് കഴിഞ്ഞതോടെ യുവാവ് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇരുവരും അടുത്തടുത്ത സീറ്റുകളിലായിരുന്നു ഇരുന്നത്. യുവതിയുടെ ശരീരത്തില്‍ ഇയാള്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

കണ്ണൂരില്‍ നിന്നാണ് യുവതി ബസിൽ കയറിയത്. പോലീസിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക് യുവതി വിളിക്കുകയും വളാഞ്ചേരിയില്‍ ബസ് തടഞ്ഞ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Latest