Connect with us

Kerala

പരാതിക്കാരിയെ വീണ്ടും അധിക്ഷേപിച്ചു; രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്, കോടതിയെ സമീപിച്ചു

പരാതിക്കാരിയെ യൂട്യൂബ് ചാനലിലൂടെ രാഹുല്‍ ഈശ്വര്‍ വീണ്ടും അധിക്ഷേപിച്ചുവെന്നു ചൂണ്ടിക്കാണിച്ചാണ് സൈബര്‍ പോലീസിന്റെ നീക്കം.

Published

|

Last Updated

തിരുവനന്തപുരം| രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ പോലീസ് കോടതിയില്‍. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നാണ് പോലീസ് പറയുന്നത്. രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ യൂട്യൂബ് ചാനലിലൂടെ രാഹുല്‍ ഈശ്വര്‍ വീണ്ടും അധിക്ഷേപിച്ചുവെന്നു ചൂണ്ടിക്കാണിച്ചാണ് സൈബര്‍ പോലീസിന്റെ നീക്കം.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട ബലാത്സംഗ കേസില്‍ പരാതി നല്‍കിയ യുവതിയെ രാഹുല്‍ ഈശ്വര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചതോടെയാണ് കേസെടുക്കുന്നതും അറസ്റ്റിലായതും. കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ പരാതിക്കാരിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ വ്യവസ്ഥയാണ് ലംഘിക്കപ്പെട്ടത്. യുട്യൂബ് ചാനലിലൂടെ നടത്തിയ വീഡിയോ പരാമര്‍ശങ്ങള്‍ പരാതിക്കാരിയുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതാണെന്നും സൈബര്‍ പോലീസ് അപേക്ഷയില്‍ പറയുന്നു.

 

 

---- facebook comment plugin here -----

Latest