Connect with us

Malappuram

കലക്ട്രേറ്റ് മാര്‍ച്ച്: പ്രാസ്ഥാനിക സംഗമം നാളെ

ജൂലൈ 30 ന് നടക്കുന്ന കലക്ട്രേറ്റ് മാര്‍ച്ചിന്റെ ഭാഗമായാണ് പ്രാസ്ഥാനിക സംഗമം

Published

|

Last Updated

മലപ്പുറം | സിറാജ് തിരുവനന്തപുരം ബ്യുറോ ചീഫ് കെ.എം ബഷീറിനെ മദ്യ ലഹരിയില്‍ അമിത വേഗതയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറാക്കിയതില്‍ പ്രതിഷേധിച്ച് ജില്ല പ്രാസ്ഥാനിക കുടുംബത്തിന്റെ നേതൃത്വത്തില്‍ ജൂലൈ 30 ന് നടക്കുന്ന കലക്ട്രേറ്റ് മാര്‍ച്ചിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ ഇരുപത് സോണ്‍ കേന്ദ്രങ്ങളില്‍ പ്രാസ്ഥാനിക സംഗമങ്ങള്‍ നടക്കും.

കേരള മുസ് ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സോണ്‍, ഡിവിഷന്‍ എക്‌സിക്യൂട്ടീവംഗങ്ങളും സര്‍ക്കിള്‍, സെക്ടര്‍ ഭാരവാഹികളുമാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.

ഇതു സംബന്ധമായി വാദീസലാമില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് മുര്‍തള ശിഹാബ് അധ്യക്ഷത വഹിച്ചു. പിഎം മുസ്തഫ കോഡൂര്‍, കെ പി ജമാല്‍ കരുളായി, പി പി മുജീബ് റഹ്മാന്‍, എം ദുല്‍ഫുഖാറലി സഖാഫി, തജ്മല്‍ ഹുസൈന്‍ മോങ്ങം, അത്വീഖ് റഹ്മാന്‍ പി സുബൈര്‍  കോഡൂര്‍ സംബന്ധിച്ചു.