Connect with us

Kerala

ഒ എം നമ്പ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു; വിയോഗം ശൂന്യത സൃഷ്ടിച്ചുവെന്ന് പി ടി ഉഷ

ഒ.എം നമ്പ്യാരുടെ സംഭാവനകൾ കായിക ലോകം എന്നും ഓർക്കുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പ്രമുഖ കായിക പരിശീലകൻ ഒ എം നമ്പ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ഒളിമ്പ്യൻ പി ടി ഉഷ ഉൾപ്പെടെ നിരവധി രാജ്യാന്തര താരങ്ങളുടെ മാർഗ്ഗദർശിയും പരിശീലകനുമായിരുന്ന ഒ.എം നമ്പ്യാരുടെ സംഭാവനകൾ കായിക ലോകം എന്നും ഓർക്കുമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഗുരുവും പരിശീലകനും വഴിവെളിച്ചവുമായ ഒ.എം.നമ്പ്യാരുടെ മരണം ഒരിക്കലും നികത്താനാകാത്ത ഒരു ശൂന്യത സൃഷ്ടിച്ചതായി പി ടി ഉഷ ഫേസ്ബുക്കിൽ കുറിച്ചു. എന്റെ ജീവിതത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വാക്കുകള്‍കൊണ്ട് പറഞ്ഞറിയിക്കാനാകില്ലെന്നും അവർ പറഞ്ഞു.