Connect with us

Malappuram

മഅദിന്‍ ഫിഖ്ഹ് കോണ്‍ഫറന്‍സിന് പരിസമാപ്തി

റമളാനിന് മുന്നോടിയായി ശ്രദ്ധിക്കേണ്ട കര്‍മശാസ്ത്ര വിഷയങ്ങളെ അധികരിച്ചാണ് പണ്ഡിത കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

Published

|

Last Updated

മലപ്പുറം | മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ഫിഖ്ഹ് കോണ്‍ഫറന്‍സ് ശ്രദ്ധേയമായി. റമളാനിന് മുന്നോടിയായി ശ്രദ്ധിക്കേണ്ട കര്‍മശാസ്ത്ര വിഷയങ്ങളെ അധികരിച്ചാണ് പണ്ഡിത കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. മഅദിന്‍ അക്കാദമി ചെയര്‍മാനും കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കോവിഡ് പ്രതിസന്ധിയും മറ്റും കാരണമായി മഹല്ലുകളില്‍ കഷ്ടതയനുഭവിക്കുന്നവരെ പ്രത്യേകം കണ്ടെത്തി സഹായ സഹകരണങ്ങള്‍ എത്തിക്കുന്നതിന് ഖത്വീബുമാര്‍ മുന്‍കയ്യെടുക്കണമെന്നും ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സാന്ത്വന പദ്ധതികള്‍ രൂപപ്പെടുത്തണമെന്നും ലഹരിയടക്കമുള്ള സാമൂഹിക വിപത്തുകളെ ഇല്ലായ്മ ചെയ്യാന്‍ മഹല്ല് തല കൂട്ടായ്മകള്‍ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി വിഷയവാതരണം നടത്തി. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഏലംകുളം അബ്ദുറഷീദ് സഖാഫി, പി.കെ.എം സഖ്ഫി ഇരിങ്ങല്ലൂര്‍, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുറഊഫ് ഫാളിലി കരിങ്കപ്പാറ, ദുല്‍ഫുഖാര്‍ അലി സഖാഫി എന്നിവര്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest