Connect with us

National

അരുണാചല്‍ അതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം ശക്തമാക്കി ചൈന; നിരീക്ഷണം ശക്തമാക്കി കരസേന

മേഖലയിലെ റോഡ് നിര്‍മ്മാണമടക്കമാണ് ചൈന ത്വരിതപ്പെടുത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ചൈന സൈനിക വിന്യാസം ശക്തമാക്കുന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തി മേഖലയായ അസാഫിലയിലാണ് ചൈന നിര്‍മ്മാണ പ്രവര്‍ത്തികളും പട്രോളിങ്ങും വര്‍ധിപ്പിച്ചത്. അതേസമയം നിരീക്ഷണം ശക്തിപ്പെടുത്തിയതായും മേഖലയിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിക്കുമന്നും കരസേന വ്യക്തമാക്കി.

3500ഓളം കിലോമീറ്റര്‍ വരുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ മേഖലകളില്‍ തര്‍ക്കം ഉയര്‍ത്താനാണ് ചൈനയുടെ നീക്കം. കഴിഞ്ഞ ഓഗസ്റ്റില്‍ ഉത്തരാഖണ്ഡിലെ ബരാഹോട്ടില്‍ ചൈനീസ് പട്ടാളം എത്തിയത് ആ നീക്കത്തിന്റെ ഭാഗമായാണ്. ഇതിനിടിയിലാണ് അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി മേഖലയില്‍ ചൈന സൈനിക വിന്യാസം കൂട്ടിയത്. ഒപ്പം പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തികളും ശക്തിപ്പടുത്തിയിട്ടുണ്ട്. മേഖലയിലെ റോഡ് നിര്‍മ്മാണമടക്കമാണ് ചൈന ത്വരിതപ്പെടുത്തുന്നത്.

ആര്‍എഎല്‍പി മേഖലയായി പരിഗണിക്കുന്ന അരുണാചല്‍ പ്രദേശിലെ മേഖലയില്‍ ടണലുകള്‍ നിര്‍മ്മിക്കുന്നതായും സൈനികര്‍ക്കായുള്ള താമസസ്ഥലം നിര്‍മ്മിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സാഹചര്യം ഇന്ത്യ സസൂക്ഷമം നിരീക്ഷിക്കുന്നുണ്ടെന്ന് ലഫ്.ജനറല്‍ മനോജ് പാണ്ഡേ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഈ മേഖലയില്‍ ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Latest