Connect with us

Kerala

മന്ത്രിയുടെ റൂട്ട് മാറിയതിന് സസ്‌പെന്‍ഷനിലായ പോലീസ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

നടപടിക്കെതിരെ സേനയില്‍ വ്യാപക പ്രതിഷേധമുണ്ട്

Published

|

Last Updated

തിരുവനന്തപുരം |  മന്ത്രി പി രാജീവിന്റെ ഔദ്യോഗിക വാഹനം റൂട്ടു മാറിയതിന്റെ പേരില്‍ സസ്‌പെഷനിലായ പോലീസ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. ഗ്രേഡ് എസ്‌ഐ സാബു രാജനെയാണ് സസ്‌പെന്‍ഷന് പിറകെ മെഡല്‍ തേടിയെത്തിയത്. നേരത്തെ പോലീസ് ആസ്ഥാനത്തുനിന്നു നല്‍കിയ പട്ടിക പ്രകാരമാണ് ഇന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഇന്നലെയാണ് ജോലിയില്‍ വീഴ്ച ആരോപിച്ച് എസ്‌ഐ. എസ് എസ് സാബുരാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ എന്‍ ജി സുനില്‍ എന്നിവരെ സിറ്റി പോലീസ് കമ്മിഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്.

വിരമിക്കാന്‍ നാല് മാസം മാത്രം ബാക്കിയിരിക്കെയാണ് സാബു രാജനെ സസ്‌പെന്‍ഡ് ചെയ്തത്. നടപടിക്കെതിരെ സേനയില്‍ വ്യാപക പ്രതിഷേധമുണ്ട്. അതേ സമയം പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.മന്ത്രിയുടെ ഗണ്‍മാന്‍ റൂട്ടു മാറിയ കാര്യം പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അസി.കമ്മിഷണര്‍ റിപ്പോര്‍ട്ടു നല്‍കിയതിനെ തുടര്‍ന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.നെയ്യാറ്റിന്‍കരയില്‍നിന്ന് എറണാകുളത്തേക്കു പോയ മന്ത്രിയുടെ വാഹനത്തിന്റെ റൂട്ടില്‍ വ്യത്യാസമുണ്ടായെന്ന പേരിലാണ് സസ്‌പെന്‍ഡ് ചെയ്തത്.