Connect with us

ipl 2022

നിലപാട് വ്യക്തമാക്കി ചെന്നൈ; ആദ്യ പരിഗണന എം എസ് ധോണിക്ക്

അടുത്ത സീസണിൽ പുതിയ രണ്ട് ടീമുകൾ കൂടി വരുന്നതോടെ നാല് താരങ്ങളെ മാത്രമേ ഒരു ടീമിന് നിലനിർത്താനാകൂ

Published

|

Last Updated

ന്യൂഡൽഹി | ചെന്നൈ സൂപ്പർ കിംഗ്സിന് ഐ പി എൽ കിരീടം നേടിക്കൊടുത്ത നായകനും മുൻ ഇന്ത്യൻ താരവുമായ മഹേന്ദ്ര സിംഗ് ധോണിയെ നിലനിർത്തുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു.
അടുത്ത സീസണിൽ പുതിയ രണ്ട് ടീമുകൾ കൂടി വരുന്നതോടെ നാല് താരങ്ങളെ മാത്രമേ ഒരു ടീമിന് നിലനിർത്താനാകൂ. മെഗാ ലേലത്തിനാകും 15ാമത് ഐ പി എൽ സീസൺ വേദിയാകുക.
നിലവിലെ ഫോം വെച്ച് ധോണിയെ ചെന്നൈ നിലനിർത്തുമോ എന്ന കാര്യം സംശയമായിരുന്നു.

എന്നാൽ ഇതിൽ വ്യക്തതയുമായി ചെന്നൈ സൂപ്പർ കിംഗ്സ് അധികൃതർ തന്നെ രംഗത്തെത്തി. അടുത്ത സീസണിൽ ചെന്നൈ ആദ്യം നിലനിർത്തുന്ന താരം ധോണിയായിരിക്കുമെന്ന് ടീം അധികൃതർ അറിയിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിനെ വിജയത്തിലേക്ക് നയിച്ചതിൽ പ്രധാനി മഹേന്ദ്ര സിംഗ് ധോണിയാണ്. അദ്ദേഹമില്ലാതെ ചെന്നൈ ടീം പൂർണമാകില്ലെന്നും അടുത്ത വർഷവും ധോണി നായകനായി ചെന്നൈയിൽ തുടരുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.

അതേസമയം ചെന്നൈക്ക് കിരീടം നേടിക്കൊടുത്ത ധോണിയെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് പ്രേമികൾ. ബാറ്റിംഗിൽ വേണ്ട രീതിയിൽ മികവ് പുലർത്തിയില്ലെങ്കിലും നായക പദവിയിൽ ധോണിയെ വെല്ലാൻ ഇപ്പോഴും ആരുമില്ലെന്നാണ് ധോണി പ്രേമികൾ അവകാശപ്പെടുന്നത്. ഇത്തവണ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകർത്താണ് ചെന്നൈ കിരീടം സ്വന്തക്കിയത്. ചെന്നൈ നേടുന്ന നാലാം കിരീടമാണിത്. ഈ നാല് കിരീടവും ടീമിന് നേടിക്കൊടുത്തത് എം എസ് ധോണിയുടെ നേതൃത്വത്തിലായിരുന്നു.

Latest