Connect with us

british king

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അവരോധിതനായി

ഇന്നാണ് അദ്ദേഹത്തെ ഔദ്യോഗികമായി രാജാവായി പ്രഖ്യാപിച്ചത്.

Published

|

Last Updated

ലണ്ടന്‍ | സെന്റ് ജെയിംസ് കൊട്ടാരത്തിലെ ചടങ്ങില്‍ ചാള്‍സ് മൂന്നാമനെ ബ്രിട്ടന്റെ രാജാവായി അവരോധിച്ചു. മാതാവ് എലിസബത്ത് (രണ്ട്) രാജ്ഞിയുടെ വിയോഗത്തെ തുടര്‍ന്നാണ് ചാള്‍സ് രാജാവായത്. ഇന്നാണ് അദ്ദേഹത്തെ ഔദ്യോഗികമായി രാജാവായി പ്രഖ്യാപിച്ചത്.

മുതിര്‍ന്ന രാഷ്ട്രീയക്കാരും ജഡ്ജിമാരും ഉദ്യോഗസ്ഥരും അടങ്ങിയ ആക്‌സഷന്‍ കൗണ്‍സില്‍ ആണ് സ്‌റ്റേറ്റ് അപാര്‍ട്ട്‌മെന്റില്‍ വെച്ച് ചാൾസിനെ രാജാവായി പ്രഖ്യാപിച്ചത്. ചരിത്രത്തില്‍ ആദ്യമായി രാജകീയ അവരോഹണം ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നുമുണ്ട്. ചടങ്ങിന്റെ ആദ്യ ഘട്ടത്തില്‍ ചാള്‍സ് രാജാവ് സന്നിഹിതനായിരുന്നില്ല.

രണ്ടാം ഘട്ടത്തില്‍ ആദ്യ പ്രിവി കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. പ്രിവി കൗണ്‍സില്‍ ക്ലര്‍ക്ക് റിച്ചാര്‍ഡ് ടില്‍ബ്രൂക്, പുതിയ രാജാവിനെ പ്രഖ്യാപിച്ചത് വായിച്ചു. കോമണ്‍വെല്‍ത്തിന്റെ തലവനും വിശ്വാസ സംരക്ഷകനുമായ രാജാവ് എന്നാണ് പ്രഖാപിച്ചത്.