Connect with us

Saudi Arabia

കളങ്കിതനെ മാറ്റുക; ഐ സി എഫ് പ്രതിഷേധ കൂട്ടം സംഘടിപ്പിച്ചു

ഐ സി എഫ് അൽ ഖസീം സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി

Published

|

Last Updated

അൽ ഖസീം | മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ കൊലപാതകത്തിൽ കുറ്റാരോപിതനായ ഐ എ എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലയുടെ കളക്ടറായി നിയമനം നൽകിയ നടപടിയിൽ പ്രതിഷേധിച്ച് ഐ സി എഫ് അൽ ഖസീം സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ “ഒപ്പമില്ല കേരളം കളങ്കിതനെ മാറ്റുക” എന്ന പ്രമേയത്തിൽ പ്രതിഷേധ കൂട്ടം സംഘടിപ്പിച്ചു. ബുറൈദ അൽ മിസ്ബാഹ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അൽ ഖസീമിലെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു .

ഇരയ്ക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണ് തങ്ങളെന്ന പ്രഖ്യാപനമാണ് ഈ നടപടിയിലൂടെ ഭരണകൂടം നടത്തിയിരിക്കുന്നത്. ഒരു ഭാഗത്ത് അനീതിക്കും അധികാര ദുർവിനിയോഗത്തിനുമെതിരെ ശബ്ദിക്കുകയും മറുഭാഗത്ത് അത്തരം അധാർമികതകളെ സഹായിക്കുകയും ചെയ്യുന്ന തരം താണ രാഷ്ട്രീയ സംസ്കാരത്തിലേക്ക് ഭരണകൂടം വീഴുന്നുവെന്നതിന്റെ നേര്കാഴ്ചകളാണ് ഇത്തരം നടപടികളിലൂടെ വ്യക്തമാകുന്നത് എന്ന് പ്രതിഷേധ കൂട്ടത്തിൽ സംബന്ധിച്ച് സംസാരിച്ച വിവിധ നേതാക്കൾ അഭിപ്രായപ്പെട്ടു .
കളങ്കിതനായ വ്യക്തിയെ കോടതി വിധി വരുന്നത് വരെയെങ്കിലും നിർണായക പദവികളിൽ നിന്ന് അകറ്റി നിർത്താനുള്ള മാന്യത സർക്കാർ കാണിക്കണമെന്നും പ്രതിഷേധ കൂട്ടത്തിൽ അഭിപ്രായങ്ങൾ ഉയർന്നു .

ഐ സി എഫ് സുല്‍ത്താന സെക്ടർ പ്രസിഡണ്ട്
ഫള്ൽ ലത്തീഫി പ്രാർത്ഥന നിർവഹിച്ചു , ഐ സി എഫ് അൽ ഖസീം സെൻട്രൽ പ്രസിഡന്റ് അബു നവാസ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു, ഐ സി എഫ് നാഷനൽ മീഡിയ & പബ്ലിക്കേഷൻ പ്രസിഡന്റ് അബു സ്വാലിഹ് മുസ്‌ലിയാർ ഉത്‌ഘാടനം നിർവഹിച്ചു . ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് സംഘടന സെക്രട്ടറി അഷ്‌റഫ് ഓച്ചിറ പ്രമേയ പ്രഭാഷണം നടത്തി. തുടർന്ന് വിവിധ സംഘടന പ്രതിനിധികൾ സംസാരിച്ചു
അസ്‌ലം കൊച്ചു കലുങ്ക് (മാധ്യമം), പ്രമോദ് കുരിയൻ (ഒ ഐ സി സി ), സക്കീർ മാടാല (കെ എം സി സി ), ഷിഹാബ് (മീഡിയ വണ്‍), സ്വാലിഹ് ബെല്ലാരി (കെ സി എഫ് നാഷനൽ സെക്രട്ടറി), നൗഫൽ മണ്ണാർക്കാട് (ആർ എസ് സി നാഷനൽ വിസ്‌ഡം കൺവീനർ) എന്നിവർ സംസാരിച്ചു .
ഐ സി എഫ് അല്‍ ഖസീം സെൻട്രൽ സെക്രട്ടറി ശറഫുദ്ധീൻ വാണിയമ്പലം സ്വാഗതവും സെൻട്രൽ മീഡിയ & പബ്ലിക്കേഷൻ സെക്രട്ടറി സിദ്ധീഖ് പുള്ളാട്ട് നന്ദിയും പറഞ്ഞു