Connect with us

Ongoing News

യു എ ഇയില്‍ ജുമുഅ നിസ്‌കാര സമയത്തിലും മാറ്റം

സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 വരെയും വെള്ളിയാഴ്ച 7:30 മുതൽ ഉച്ചയ്ക്ക് 12 വരെയുമായി പരിഷ്കരിച്ചിട്ടുണ്ട്.

Published

|

Last Updated

ദുബൈ | യു എ ഇയില്‍ ജുമുഅ നിസ്‌കാരം ഇനി മുതല്‍ 1.15 മുതലായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തിദിനമാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

കോവിഡ് എത്തിയശേഷം 12.15നും 12.30നും ഇടയിലാണ് ജുമുഅ നിസ്‌കാരം നടക്കുന്നത്. സമർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം മാറ്റിയതോടെയാണ് ജുമുഅ സമയവും മാറ്റിയത്.

സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 വരെയും വെള്ളിയാഴ്ച 7:30 മുതൽ ഉച്ചയ്ക്ക് 12 വരെയുമായി പരിഷ്കരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ച മുതൽ ശനി, ഞായർ എന്നീ ദിവസങ്ങളിലായിരിക്കും വാരാന്ത്യ അവധി.

പുതിയ തീരുമാനം ജനുവരി ഒന്നുമുതൽ നിലവിൽ വരും.ആദ്യ ഘട്ടത്തിൽ സർക്കാർ തലത്തിൽ നടപ്പിലാക്കുന്ന സമയക്രമം വെെകാതെ സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിച്ചേക്കും.

Latest