Connect with us

Kerala

നാളെയും അതിശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ അലേര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. നാല് ജില്ലകളില്‍ നേരത്തെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്.

നാളെയും പലയിടങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ പെയ്‌തേക്കും. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ടുണ്ട്. പത്തനംതിട്ട മുതല്‍ കോഴിക്കോട് വരെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. കണ്ണൂരും കാസര്‍കോടും യെല്ലോ അലേര്‍ട്ടാണ്.

ആശങ്ക വേണ്ട, ജാഗ്രത മതി: മന്ത്രി
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രത മതി. മധ്യ-വടക്കന്‍ ജില്ലകളില്‍ മഴ ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനം, നീന്തല്‍ എന്നിവ പാടില്ല. മുന്നറിയിപ്പുകള്‍ അനുസരിച്ച് മാത്രം യാത്ര ചെയ്യണമെന്നും മന്ത്രി അറിയിച്ചു.

 

Latest