Connect with us

Idukki

ചക്കക്കൊമ്പനെ കാറിടിച്ചു; ഒരു കുട്ടിയടക്കം നാല് പേർക്ക് പരുക്ക്

ഇടിയേറ്റ ആന കാർ ചവിട്ടി തകര്‍ക്കാനും ശ്രമം നടത്തി.

Published

|

Last Updated

ഇടുക്കി |കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ പൂപ്പാറക്ക് സമീപം ചക്കക്കൊമ്പൻ എന്ന ആനയെ കാറിടിച്ച് ഒരു കുട്ടിയടക്കം നാല് പേർക്ക് പരിക്ക് ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. ചൂണ്ടല്‍ സ്വദേശിയായ തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ഇടിയേറ്റ ആന കാർ ചവിട്ടി തകര്‍ക്കാനും ശ്രമം നടത്തി.

റോഡിൽ ആന ഇറങ്ങിയത് ശ്രദ്ധിക്കാതെ കാർ മുന്നോട്ടെടുത്തതാണ് അപകടത്തിന് ഇടയാക്കിയത്. ആന അപ്രതീക്ഷിതമായി റോഡിലേക്ക് ഇറങ്ങുകയായിരുന്നുവെവന്ന് പരിസരവാസികൾ പറയുന്നു. ആനയ്ക്ക് അപകടത്തില്‍ പരിക്കേറ്റോ എന്ന് വ്യക്തമല്ല.

പരിക്കേറ്റവരെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. ആരുടേയും പരിക്ക് ഗുരുതരമല്ല.