Connect with us

Kerala

മഹാപ്രളയ കാലത്ത് സൗജന്യമായി തന്ന അരിയുടെ വില കേന്ദ്രം പിടിച്ചുവാങ്ങി: മന്ത്രി പി രാജീവ്

കേന്ദ്രസര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ല

Published

|

Last Updated

തിരുവനന്തപുരം | മഹാപ്രളയ കാലത്ത് സൗജന്യമായി വിതരണം ചെയ്ത അരിയുടെ വില കേന്ദ്രസര്‍ക്കാര്‍ പിടിച്ചുവാങ്ങുകയാണെന്നു മന്ത്രി പി രാജീവ്.
പ്രളയകാലത്ത് സംസ്ഥാനത്തിന് സൗജന്യമായി നല്‍കിയ അരിയുടെ പണം ഇപ്പോള്‍ വേണമെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.

205.81 കോടി രൂപ എത്രയും പെട്ടെന്ന് അടച്ചില്ലെങ്കില്‍ കേരളത്തിന് നല്‍കേണ്ട ഭക്ഷ്യ സബ്‌സിഡിയില്‍ നിന്ന് പിടിക്കുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനുമുള്ള മറ്റൊരു ശ്രമമായിട്ടേ ഈ നീക്കത്തെ കാണാനാകൂ.

205.81 കോടി രൂപ എന്ന ഭീമമായ തുക എത്രയും പെട്ടെന്ന് അടച്ചില്ലെങ്കില്‍ കേരളത്തിന് നല്‍കേണ്ട ഭക്ഷ്യ സബ്‌സിഡിയില്‍ നിന്ന് പിടിക്കുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിലെ ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യത്തിന്റെ ലഭ്യതക്കുറവ് ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തിന്റെ ആജ്ഞ അനുസരിക്കേണ്ടിവന്നത്. ഇതല്ലെങ്കില്‍ സംസ്ഥാനത്തിനുള്ള ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് ഈ പണം പിടിക്കുമെന്ന ഭീഷണിയും കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.

രണ്ട് പ്രളയം വലിയ സാമ്പത്തിക പ്രയാസങ്ങളുണ്ടാക്കിയ നാടിന് അര്‍ഹമായ ധനസഹായം പോലും കേന്ദ്രം നല്‍കിയില്ലെന്നും അദ്ദേഹം പറയുന്നു

---- facebook comment plugin here -----

Latest