Connect with us

Kasargod

ആരാധനകളുടെ പവിത്രത കളങ്കപ്പെടുത്തുന്നവര്‍ക്കെതിരെ ജാഗ്രത വേണം: പേരോട് സഖാഫി

മഞ്ചേശ്വരം മള്ഹറില്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് അല്‍ ബുഖാരി ഉറൂസില്‍ പ്രസംഗിക്കുകയായിരുന്നു പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി.

Published

|

Last Updated

മഞ്ചേശ്വരം | ആരാധകള്‍ക്കായി ഉപയോഗിക്കേണ്ട മസ്ജിദുകളെ വിനോദ സ്ഥലങ്ങളായി മാറ്റുന്ന മതപരിഷ്‌കരണ വാദികളുടെ നീക്കങ്ങള്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഉപാധ്യക്ഷന്‍ പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി ആവശ്യപ്പെട്ടു. മഞ്ചേശ്വരം മള്ഹറില്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് അല്‍ ബുഖാരി ഉറൂസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പള്ളിയുടെ മുകളില്‍ ടര്‍ഫ് കോര്‍ട്ട് പണിതും മറ്റും ആളുകളെ ആകര്‍ഷിക്കാന്‍ പറ്റുമോ എന്ന പരീക്ഷണത്തിലാണ് ചിലര്‍. പള്ളികളില്‍ നടക്കേണ്ട ദിക്‌റും സ്വലാത്തും മറ്റു പുണ്യകര്‍മങ്ങളും തെറ്റായി കാണുന്ന പുത്തന്‍ വാദികള്‍ ഇപ്പോള്‍ പള്ളിയില്‍ കളിയും കലാപരിപാടികളും ഒരുക്കുന്ന തിരക്കിലാണ്.

മതപരിഷ്‌കരണ വാദികളും വ്യാജ ആത്മീയവാദികളും എക്കാലത്തും ജനങ്ങളുടെ വിശ്വാസം കളങ്കപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്. സച്ചിതരായ മുന്‍ഗാമികളുടെ വഴിയില്‍ വിശ്വാസി സമൂഹം കൂടുതല്‍ ഐക്യപ്പെട്ട് മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. നാലു ദിവസം നീണ്ടു നിന്ന പരിപാടി സനദ്ദാനത്തോടെ സമാപിച്ചു.

 

Latest