Connect with us

Kerala

തീവ്രവാദ സംഘമായ കാസയെ കത്തോലിക്ക സഭ പിന്തുണക്കില്ല: കെ സി ബി സി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി

'കാസ കുരിശുവരക്കുന്ന കാവി നിക്കറുകാര്‍'

Published

|

Last Updated

കൊച്ചി | സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ മുസ്ലിം വിദ്വേഷം പരത്തുന്ന ക്രിസ്ത്യന്‍ സംഘടനയായ കാസക്കെതിരെ കടുത്ത വിമര്‍ശനവുമായി കെ സി ബി സി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോഷി മയ്യാറ്റില്‍. കാസ തീവ്രവാദ സംഘമാണെന്നും ഇവരെ കത്തോലിക്ക സഭ പിന്തുണക്കില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

കുരിശുവരക്കുന്ന കാവി നിക്കറുകാരാണ് കാസരക്കാര്‍. സിറോ-മലബാര്‍ സഭ കാവിയിലേക്ക് നീങ്ങുന്നുവെന്ന ചിന്ത പൊതുബോധത്തില്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയത് ഇവരുടെ പ്രവര്‍ത്തനമാണ്. സേവ്യര്‍ വട്ടായിലച്ചന്‍ ആര്‍ എസ് എസ് നേതാവ് ടി ജി മോഹന്‍ദാസിന്റെ ഒരു വിഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ട് നടത്തിയ ഇടപെടല്‍ അദ്ദേഹത്തിന്റെ സെമിനാരിക്കാല സുഹൃത്തായ തന്നെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. അതു കണ്ട ഉടനെതന്നെ ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. ടി ജിയെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ലെന്നാണ് പറഞ്ഞത്. അച്ചന്റെ അജ്ഞതയെ മുതലെടുത്ത, കുരിശു വരക്കുന്ന കാവി നിക്കറുകാര്‍ സീറോ-മലബാര്‍ സഭ കാവിയിലേക്ക് നീങ്ങുന്നുവെന്നു ചിന്തിക്കാന്‍ ഇടയാക്കി.
വെറുപ്പില്‍ സ്വയം വേരുറക്കുകയും ഹിന്ദുത്വശക്തികളോട് കൈകോര്‍ക്കുകയും ചെയ്തിരിക്കുന്ന ഒരു പ്രസ്ഥാനത്തെ പരസ്യമായി പിന്തുണക്കാന്‍ അച്ചനെ ഇക്കൂട്ടര്‍ പ്രേരിപ്പിക്കുകയും അതില്‍ അവര്‍ വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പിയോട് അനുഭാവമുള്ള ഒന്നായി സീറോ-മലബാര്‍ സഭയെ അവതരിപ്പിക്കുന്ന പ്രസ്ഥാനങ്ങളുടെ ഗീബല്‍സിയന്‍ ആശയപ്രചാരണങ്ങളിലെ പൊള്ളത്തരം കൊച്ചുകുഞ്ഞുങ്ങള്‍ക്കു പോലും മനസ്സിലാകുന്നതാണ്. സിനഡോ രൂപതകളോ മെത്രാന്മാരോ ഔദ്യോഗിക പ്രസ്ഥാനങ്ങളോ ഇത്തരമൊരു നിലപാട് എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest