Connect with us

Alappuzha

യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; മൂന്ന് പേര്‍ കസ്റ്റഡിയില്‍

തുറവൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പുത്തന്‍തറ കിഴക്കേ നികര്‍ത്തില്‍ ജോണിന്റെ മകന്‍ സോണി (45) ആണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

തുറവൂര്‍ | വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസികളും ബന്ധുക്കളുമായുണ്ടായ ഏറ്റുമുട്ടലിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍. തുറവൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പുത്തന്‍തറ കിഴക്കേ നികര്‍ത്തില്‍ ജോണിന്റെ മകന്‍ സോണി (45) ആണ് കൊല്ലപ്പെട്ടത്. നാളുകളായി ഇയാളുടെ ഭാര്യ ഗിരിജയുടെ ബന്ധുക്കളായ അയല്‍വാസികളുമായി വഴിത്തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം രാത്രി തര്‍ക്കം രൂക്ഷമാകുകയും പരസ്പരം മാരകായുധങ്ങളുമായി ഏറ്റുമുട്ടുകയുമായിരുന്നു.

കഴുത്തിന് വെട്ടേറ്റ സോണിയെ തുറവൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമത്തില്‍ പരുക്കേറ്റ അയല്‍വാസികളായ മുരളി, വിഷ്ണു, അനില്‍കുമാര്‍ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ സംഭവത്തെ കുറിച്ച് വ്യക്തത വരികയുള്ളൂവെന്ന് പോലീസ് പറഞ്ഞു. സോണിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. അശ്വിന്‍, അഭിജിത്ത്, അഭിഷേക്, മുന്ന എന്നിവരാണ് സോണിയുടെ മക്കള്‍. കുത്തിയതോട് സി ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

 

---- facebook comment plugin here -----

Latest