Connect with us

Kerala

ക്രൈസ്തവര്‍ ഒന്നിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ക്രൈസ്തവ സഭകളുടെ വ്യക്തി നിയമങ്ങള്‍ മാനിക്കാതെ സിവില്‍ വിവാഹം ക്രിസ്തീയാചാരപ്രകാരം നടത്തിക്കൊടുക്കണമെന്ന നിയമം അസ്വീകാര്യമാണ്.

Published

|

Last Updated

കോട്ടയം | എല്ലാ ക്രിസ്തീയ വിഭാഗങ്ങളും ഒന്നിച്ച് വെല്ലുവിളികളെ നേരിടണമെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ചങ്ങനാശേരിയില്‍ നടന്ന കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാഹത്തെപ്പറ്റിയുള്ള പുതിയ ബില്ലിന്റെ കരട് അടക്കം ക്രിസ്തീയര്‍ അനുഭവിക്കുന്ന വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ രൂപീകരിച്ചിരിക്കുന്ന ക്രിസ്ത്യന്‍ വിവാഹ രജിസ്ട്രേഷന്‍ ബിൽ 2020 ഉയര്‍ത്തുന്ന ആശങ്കകള്‍ പരിഹരിക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. 2008ലെ പൊതു രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ എല്ലാവര്‍ക്കും ബാധകമായിരിക്കെ ക്രൈസ്തവര്‍ക്ക് മാത്രമായി നിയമം നിര്‍മിക്കുന്ന സാഹചര്യം സംശയമുണര്‍ത്തുന്നു.

ക്രൈസ്തവ സഭകളുടെ വ്യക്തി നിയമങ്ങള്‍ മാനിക്കാതെ സിവില്‍ വിവാഹം ക്രിസ്തീയാചാര പ്രകാരം നടത്തിക്കൊടുക്കണമെന്ന നിയമം അസ്വീകാര്യമാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ വിവാഹത്തിന്റെ കൗദാശികതയും ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യവും നിഷേധിക്കുന്ന ബില്ല് നടപ്പാക്കരുതെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.