Connect with us

Kerala

ടാങ്കറും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികന് ഗുരുതര പരുക്ക്

അപകടം നടന്ന കാറില്‍ നിന്ന് പടര്‍ന്ന തീ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് അണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി

Published

|

Last Updated

അടൂര്‍ \  എംസി റോഡില്‍ വടക്കടത്തുകാവ് ജംഗ്ഷന് സമീപം പെട്രോള്‍ ടാങ്കറും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികന് ഗുരുതര പരുക്ക്. കൊട്ടാരക്കര ശ്രീശൈലത്തില്‍ ജയചന്ദ്രന്‍ (56) നാണ് പരുക്കേറ്റത്.ഇന്ന് ഉച്ചക്ക് ഒന്നോടെ എംസി റോഡില്‍ വടക്കടത്തുകാവ് പോക്കാട്ട് കാവിനും സമീപമായിരുന്നു അപകടം. അപകടം നടന്ന കാറില്‍ നിന്ന് പടര്‍ന്ന തീ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് അണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.

കൊച്ചിയില്‍ നിന്ന് പെട്രോളുമായി വരികയായിരുന്ന ടാങ്കര്‍ ലോറിയും കൊട്ടാരക്കര ഭാഗത്ത് നിന്ന് അടൂര്‍ ഭാഗത്തേക്ക് വന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റയാള്‍ കാറില്‍ കുടുങ്ങിയതു കാരണവും ആംബുലന്‍സ് എത്താന്‍ വൈകിയതിനാലും അര മണിക്കൂര്‍ കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്. അടൂര്‍ ഏനാത്ത് സ്റ്റേഷനുകളില്‍ നിന്ന് പോലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

 

Latest