Connect with us

Techno

കാനണ്‍ ഇഒഎസ് ആര്‍100 കോംപാക്റ്റ് മിറര്‍ലെസ് കാമറ പുറത്തിറങ്ങി

2023 ജൂണിണ്‍ കാമറയും ലെന്‍സും വില്‍പ്പനയ്‌ക്കെത്തും.

Published

|

Last Updated

ന്യൂഡല്‍ഹി| കാമറ നിര്‍മ്മാതാക്കളായ കാനണ്‍ ഇന്ത്യന്‍ വിപണിയില്‍ മിറര്‍ലെസ് കാമറ പുറത്തിറക്കി. കാനണ്‍ ഇഒഎസ് ആര്‍100 എന്ന കോംപാക്റ്റ് മിറര്‍ലെസ് കാമറയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും ചെറിയതും ഭാരം കുറഞ്ഞതുമായ ഇഒഎസ് ആര്‍ സീരീസ് കാമറയാണിത്. കമ്പനിയുടെ ആദ്യത്തെ ആര്‍എഫ് മൗണ്ട് ഫോര്‍മാറ്റ് പാന്‍കേക്ക് ലെന്‍സും ഇതിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. പുതിയ കോംപാക്റ്റ് കാമറയില്‍ എപിഎസ്‌സി വലുപ്പമുള്ള സിഎംഒഎസ് ഇമേജ് സെന്‍സറാണ് നല്‍കിയിട്ടുള്ളത്.

കാനണ്‍ കാമറ കണക്റ്റ് ഉപയോഗിച്ച് ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിലേക്ക് വേഗത്തില്‍ ഫോട്ടോകള്‍ കൈമാറാന്‍ സഹായിക്കുന്ന ബ്ലൂടൂത്ത്, വൈഫൈ പോലുള്ള കണക്റ്റിവിറ്റി ഫീച്ചറുകളുമായിട്ടാണ് കാനണ്‍ ഇഒഎസ് ആര്‍100 കാമറ എത്തുന്നത്.
ഫേസ് ട്രാക്കിംഗ് ഓട്ടോഫോക്കസ്, സ്പോര്‍ട്സ് ഓട്ടോഫോക്കസ്, 1 പോയിന്റ് ഓട്ടോഫോക്കസ്, സോണ്‍ ഓട്ടോഫോക്കസ് തുടങ്ങിയ ഫീച്ചറുകളാണ് കാനണ്‍ ഇഒഎസ് ആര്‍100 കാമറയിലുള്ളത്.

വീഡിയോഗ്രാഫിയുടെ കാര്യത്തിലും കാമറ മികച്ചതാണ്. കാനണ്‍ ഇഒഎസ് ആര്‍100 കാമറ യുഎച്ച്എസ്‌ഐ കാര്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യും. മൂവി ഡിജിറ്റല്‍ ഇമേജ് സ്റ്റെബിലൈസര്‍ സംവിധാനവും ഈ കാമറയിലുണ്ട്. നിലവില്‍ കാനണ്‍ ഇഒഎസ് ആര്‍100 കാമറയുടെയും ആര്‍എഫ്28എംഎം എഫ്/2.8 ലെന്‍സിന്റെയും വില കമ്പനി പുറത്ത് വിട്ടിട്ടില്ല.

2023 ജൂണിണ്‍ കാമറയും ലെന്‍സും വില്‍പ്പനയ്‌ക്കെത്തും.