Connect with us

Kerala

കഞ്ചാവ് വേട്ടക്കിറങ്ങി വഴി തെറ്റി: മലമ്പുഴയില്‍ ഉള്‍വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി

സഹായത്തിന് വനപാലകര്‍ എത്തിയില്ലായിരുന്നുവെങ്കില്‍ ഇന്നും വനത്തില്‍ തുടരേണ്ട സാഹചര്യമായിരുന്നുവെന്ന് കഞ്ചാവ് വേട്ടക്ക് നേതൃത്വം നല്‍കിയ നാര്‍ക്കോട്ടിക്ക് ഡി വൈ എസ് പി അറിയിച്ചു

Published

|

Last Updated

പാലക്കാട് | മലമ്പുഴയില്‍ വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി. ഇന്നലെ കഞ്ചാവ് വേട്ടക്ക് പോയ പോലീസ് സംഘം ഉള്‍വനത്തില്‍ കുടുങ്ങുകയായിരുന്നു. വനപാലകരുടെ സഹായത്തോടെയാണ് ഇവര്‍ക്ക് തിരിച്ചെത്താന്‍ സാധിച്ചത്.

സഹായത്തിന് വനപാലകര്‍ എത്തിയില്ലായിരുന്നുവെങ്കില്‍ ഇന്നും വനത്തില്‍ തുടരേണ്ട സാഹചര്യമായിരുന്നുവെന്ന് കഞ്ചാവ് വേട്ടക്ക് നേതൃത്വം നല്‍കിയ നാര്‍ക്കോട്ടിക്ക് ഡി വൈ എസ് പി അറിയിച്ചു. ഉള്‍വനത്തില്‍ വിളവെടുപ്പിന് പാകമായ കഞ്ചാവ് തോട്ടമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സംഘം ഉള്‍വനത്തിലേക്ക് തിരിച്ചത്. പരിശോധനയില്‍ വിവരം തെറ്റായിരുന്നുവെന്ന് തെളിഞ്ഞതായി ഡി വൈ എസ് പി സി ഡി ശ്രീനിവാസ് അറിയിച്ചു.

വഴിതെറ്റാതിരിക്കാന്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ മാപ്പില്‍ ആക്‌സസ് പോയിന്റുകള്‍ക്കിടയില്‍ സാങ്കേതിത തകരാര്‍ സംഭവിച്ചതാണ് വഴിതെറ്റാനും ഇവര്‍ വനത്തില്‍ കുടുങ്ങാനും കാരണമായത്.