Connect with us

National

ഉത്തരാഖണ്ഡില്‍ ബസ്സ് തോട്ടിലേക്ക് മറിഞ്ഞു; 12 മരണം

22 പേരാണ് ബസ്സിലുണ്ടായിരുന്നത്. 12 പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.

Published

|

Last Updated

ഡെറാഡൂണ്‍| ഉത്തരാഖണ്ഡില്‍ ബസ്സ് തോട്ടിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ വികാസ് നഗറിലാണ് സംഭവം. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പോലീസും രക്ഷാദൗത്യ സേനയും സ്ഥലത്തെത്തിയാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.

ബൈലയില്‍ നിന്ന് വികാസ് നഗറിലേക്ക് പോകുകയായിരുന്ന ബസ്സ് നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു. 22 പേരാണ് ബസ്സിലുണ്ടായിരുന്നത്. 12 പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്.

 

Latest