Connect with us

Kerala

മധ്യപ്രദേശിലെ ബസപകടം; വിദ്യാര്‍ഥികളും അധ്യാപകരും സുരക്ഷിതര്‍

പഠനയാത്രക്കെത്തിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്.

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശില്‍ അപകടത്തില്‍ പെട്ട ബസിലെ വിദ്യാര്‍ഥികളും അധ്യാപകരും സുരക്ഷിതരാണെന്ന് വിവരം. പഠനയാത്രക്കെത്തിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. തലക്ക് പരുക്കേറ്റ എഡ്വിന്‍ എന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയും മെച്ചപ്പെട്ടതായാണ് അറിയുന്നത്.

മധ്യപ്രദേശില്‍ വച്ച് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ മധ്യപ്രദേശുകാരനായ ക്ലീനര്‍ മരിച്ചു.

അവസാന വര്‍ഷ ജിയോളജി ബിരുദ വിദ്യാര്‍ഥികളായ 60 പേരും ഏഴ് അധ്യാപകരുമാണ് രണ്ട് ബസുകളിലായി മധ്യപ്രദേശിലേക്കു പോയത്. ഇതില്‍ ഒരു ബസാണ് മറിഞ്ഞത്.

 

---- facebook comment plugin here -----

Latest