Connect with us

Kerala

കോഴിക്കോട് അത്തോളിയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി

സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണിതെന്ന് സംശയിക്കുന്നു

Published

|

Last Updated

കോഴിക്കോട് | കണ്ണിപ്പൊയില്‍ സുബേദാര്‍ മാധവക്കുറുപ്പ് റോഡിലെ ചെറുവത്ത് പറമ്പില്‍ നിന്ന് പഴക്കം ചെന്ന ആറ് വെടിയുണ്ടകള്‍ കണ്ടെത്തി. ചൈതന്യയില്‍ ജിതേഷിന്റെ കുടുംബ സ്വത്തില്‍പ്പെട്ട സ്ഥലത്ത് നിന്നാണ് അയല്‍വാസിയായ വൈശാഖില്‍ സുനീഷ് ചെടിക്ക് നിറയ്ക്കാന്‍ മതിലിന്മേല്‍ നിന്ന് മണ്ണ് എടുക്കുമ്പോള്‍ വെടിയുണ്ടകള്‍ കിട്ടിയത്.

ആറില്‍ നാലെണ്ണവും ഒടിയാത്തതും രണ്ടെണ്ണം ഒടിഞ്ഞതുമാണ്. പഴയൊരു തെങ്ങിന്‍ കുറ്റിയുടെ വേരിനോട് ചേര്‍ന്നായിരുന്നു ഇത് കണ്ടത്. സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണിതെന്ന് സംശയിക്കുന്നു. കോഴിക്കോട് റൂറല്‍ പോലീസ് ആര്‍മററി വിങ്ങില്‍ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. എ എസ് ഐ ബെന്നി സ്റ്റാന്‍ലിയുടെ നേതൃത്വത്തില്‍ വെടിയുണ്ടകള്‍ പരിശോധിച്ചു. വെടിയുണ്ടകള്‍ക്ക് വലിയ കാലപ്പഴക്കം ഉള്ളതായി സംഘം സൂചിപ്പിച്ചു. വെടിയുണ്ടകള്‍ ബോംബ് സ്‌ക്വാഡിന് കൈമാറുമെന്ന് അത്തോളി എസ് ഐ ആര്‍ രാജീവ് പറഞ്ഞു.

ബോംബ് സ്‌ക്വാഡ് നേരിട്ട് എത്തി സ്ഥലം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ അത്തോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

 

Latest