Connect with us

National

ഇ ഡിക്ക് വിശാല അധികാരം: പുനപരിശോധനാ ഹർജിയിൽ സുപ്രീം കോടതി നാളെ വാദം കേൾക്കും

കോൺഗ്രസ് നേതാവ് കാർത്തി ചിദംബരമാണ് പുനഃപരിശോധനാ ഹർജി നൽകിയത്

Published

|

Last Updated

ന്യൂഡൽഹി | ഇ ഡിക്ക് വിശാല അധികാരം നൽകുന്ന സുപ്രീം കോടതി ഉത്തരവിനെതിരായ ഹർജിയിൽ സുപ്രീം കോടതി തുറന്ന കോടതിയിൽ നാളെ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് തീരുമാനം. കോൺഗ്രസ് നേതാവ് കാർത്തി ചിദംബരമാണ് പുനഃപരിശോധനാ ഹർജി നൽകിയത്.

ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇ.ഡി.ക്ക് പരമാധികാരം നൽകുന്ന വിധി പ്രസ്താവിച്ചത്. ഇതിൽ ജസ്റ്റിസ് ഖാൻവിൽക്കർ വിരമിച്ചു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ ബെഞ്ചിന്റെ ഭാഗമാകുന്നത്.

 

Latest