Connect with us

National

പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് ബ്രിജ് ഭൂഷണ്‍ സിംഗ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള വനിതാ ഗുസ്തിക്കാരെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ അന്വേഷണം നടന്നുവരികയാണ്

Published

|

Last Updated

ന്യൂഡല്‍ഹി| പോക്സോ നിയമം വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും അതില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്നും റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിംഗ് വ്യക്തമാക്കി.ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ നടന്ന ഒരു യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള വനിതാ ഗുസ്തിക്കാരെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ അന്വേഷണം നടന്നുവരികയാണ്. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ എന്നിവരുള്‍പ്പെടെ രാജ്യത്തെ പ്രമുഖ താരങ്ങള്‍ ഏപില്‍ 23 മുതല്‍ ജന്തര്‍മന്തറില്‍ ബ്രിജ് ഭൂഷണെതിരെ പ്രതിഷേധിക്കുകയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവരികയാണ്.

ജൂണ്‍ അഞ്ചിന് അയോധ്യയില്‍ നടക്കുന്ന റാലിയില്‍ 11 ലക്ഷം പേര്‍ പങ്കെടുക്കുമെന്നും ബ്രിജ് ഭൂഷണ്‍ സിംഗ് വ്യക്തമാക്കി. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്ന് ബ്രിജ് ഭൂഷണ്‍ സിംഗ് ആവര്‍ത്തിച്ചു. പോക്‌സോ നിയമം കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്നത് അതിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാതെയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഡബ്ല്യുഎഫ്‌ഐ മേധാവിയ്‌ക്കെതിരായ ലൈംഗികാരോപണങ്ങളുടെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഗുസ്തി ഫെഡറേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കായിക മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്.

 

Latest