Connect with us

Kerala

വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റിലെ കൈക്കൂലി; കുറ്റക്കാരായ എല്ലാ ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്തു: മന്ത്രി ആന്റണി രാജു

. ചെക്ക് പോസ്റ്റുകളില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുമെന്നും മന്ത്രി

Published

|

Last Updated

ആലപ്പുഴ | വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ കൈക്കൂലി വാങ്ങിയ എല്ലാ ഉദ്യോഗസ്ഥരേയും സസ്പെന്‍ഡ് ചെയ്തതായും അഴിമതിക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി ആന്റണി രാജു . അഴിമതി നടത്തുന്നവരോട് ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല. ചെക്ക് പോസ്റ്റുകളില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ചരക്ക് വാഹനങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ കൈക്കൂലി പണമായി അറുപത്തിയേഴായിരം രൂപ പിടികൂടിയിരുന്നു. പാരിതോഷികമായി പച്ചക്കറികളും ഇവര്‍ കൈപ്പറ്റിയിരുന്നതായി വിജിലന്‍സ് സംഘം വ്യക്തമാക്കി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടറായ ബിനോയ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരായ ജോര്‍ജ്, പ്രവീണ്‍, അനീഷ്, കൃഷ്ണകുമാര്‍ എന്നിവരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ആര്‍ടിഒ ഓഫീസിനിന്നാണ് കൈക്കൂലി പണം കണ്ടെത്തിയത്.

 

Latest